Posts

Showing posts from December, 2021

നരഭോജി Written By : ഷിബു ചെറിയാൻ

Image
ടിവിയിൽ ന്യൂസ് കാണുകയായിരുന്നു നാരായണേട്ടൻ വയനാട്ടിൽ വീണ്ടും കടുവ ഇറങ്ങി കടുവയെന്നു കേൾക്കുമ്പോൾ ഇപ്പോഴും മനസ്സിൽ ഒരു ഞെട്ടൽ ആണ് നാരാണേട്ടന്റെ ഓർമ്മകൾ അമ്പതു വർഷം  പിറകിലേക്കു പോയി ആ ദിവസം ഇന്നത്തേതുപോലെ മനസിലേക്ക് തെളിഞ്ഞു വന്നു അന്ന് ഇന്നത്തേതു പോലെ കറണ്ടും മറ്റു സൗകര്യങ്ങളും ഒന്നും ഇല്ല മണ്ണിനോടു മല്ലടിച്ചു് ജീവിക്കുന്ന കുറച്ചാൾക്കാർ ആയിരുന്നു ആ ഗ്രാമത്തിൽ ഉണ്ടായിരുന്നത്... തെക്കു നിന്ന്‌  വന്ന കുടിയേറ്റക്കാരായിരുന്നു അവിടെ കൂടുതലും ആ ഗ്രാമത്തിന്റെ തെക്കേ വശം  മുഴുവൻ സർക്കാർ ഫോറസ്ററ് ആണ് നാരായണേട്ടൻ കൈവരിയുള്ള തന്റെ കസേരയിലേക്ക് ചാരികിടന്നു ഓർമ്മകൾ പുറകോട്ടു പായുകയാണ്   അന്നൊരു ദിവസം .... ഉച്ചക്ക്   തുടങ്ങിയ   മഴയാണ്   രാത്രി പത്തുമണി വരെ   തകർത്തു   പെയ്യുകയായിരുന്നു   വരണ്ടുണങ്ങിയ മണ്ണിലേക്ക് വെള്ളം കുടം കണക്കെയൊഴിക്കുകയായിരുന്നു ഇടവപ്പാതി. പുതു മഴ നൽകിയ ആലസ്യത്തിൽ   ഭൂമി അങ്ങനെ നിവർന്നു കിടന്നു. രാവിലെ നാരായണൻ കൈക്കോട്ടുമായി പറമ്പിലേക്കിറങ്ങി . കപ്പയിടുവാനുള്ള സ്ഥലം ഒരുക്കിയിട്ടിട്ടുണ്ട് കൂടം വ...

കോഴിയും പരുന്തും

Image
  ഒരു കോഴി തൻറെ    കുഞ്ഞുങ്ങളുമായി പറമ്പിലൂടെ കൊത്തിപ്പെറുക്കി നടക്കുകയായിരുന്നു.   പെട്ടെന്നാണ് ഒരു പരുന്ത് കോഴിക്കുഞ്ഞുങ്ങളെ റാഞ്ചുവാനായി പറന്നടുത്തത് . അപകടം മനസ്സിലാക്കിയ   കോഴിയമ്മ പരുന്തിനെ തലങ്ങും വിലങ്ങും കൊത്തി . അപ്രതീക്ഷിതമായ ആക്രമണത്തിൽ പരുന്തിന് പിടിച്ചു നിൽക്കാനായില്ല . ഒരുവിധം രക്ഷപെട്ട പരുന്ത് ഒരു വൃക്ഷക്കൊമ്പിൽ പറന്നിരുന്നു   ഇതെല്ലാം കണ്ടുകൊണ്ട്   ഒരു കാക്ക ആ വൃക്ഷത്തിൽ   തൊട്ടടുത്ത കൊമ്പിൽ ഇരിക്കുന്നുണ്ടായിരുന്നു കാക്കയും പരുന്തും പണ്ടേ ചെറിയ ശത്രുത ഉള്ളവരാണല്ലോ ..   കാക്ക   കിട്ടിയ അവസരം ഉപയോഗിക്കുവാൻ തീരുമാനിച്ചു . പരുന്തിനെ കളിയാക്കികൊണ്ട് കാക്ക ചോദിച്ചു ശക്തിമാനായ താങ്കൾ ഒരു കോഴിയുടെ മുമ്പിൽ തോറ്റുപോയല്ലോ ? അപ്പോൾ പരുന്തു പറഞ്ഞു എനിക്ക് നഷപ്പെട്ടത് ഒരു നേരത്തെ ആഹാരം മാത്രമാണ് . എന്നെ തോൽപ്പിക്കുവാൻ   കഴിഞ്ഞില്ലായിരുന്നു എങ്കിൽ ആ കോഴിക്ക് ഒരു കുഞ്ഞിനെ നഷപ്പെടുമായിരുന്നു . കോഴി   തൻറെ കുഞ്ഞിൻറെ    ജീവനു വേണ്ടിയാണു പൊരുതിയത...