അവകാശികൾ
രാജാ... നീ കടയിലൊന്നു പോയിട്ട് വരീ ... അമ്മയുടെ വിളി കേട്ടാണ് ഉണർന്നത് സമയം ഒൻപതു മണി ആയിരിക്കുന്നു ഇന്ന് പണിയില്ലാത്ത കൊണ്ട് നീണ്ടു നിവർന്നു കിടന്നുറങ്ങി മൂന്ന് ദിവസായി പണിയില്ലാണ്ടായിട്ട് എഴുന്നേറ്റ് പല്ലു തേച്ചു മുഖം കഴുകി അമ്മ കട്ടൻചായ കൊണ്ടുവന്നു മധുരമില്ല .. പഞ്ചസാര തീർന്നു കാണും ചോദിക്കാൻ പോയില്ല വാർ പൊട്ടിയ ചെരുപ്പ് രാജനെ നോക്കി പല്ലിളിച്ചു അമ്മയോട് വിളിച്ചു ചോദിച്ചു എന്തൊക്കെ വേണ്ടീ .. അരി , ചായപ്പൊടി , പഞ്ചാര , കൂട്ടാനെന്തെങ്കിലും എന്നും പറയുന്നത് തന്നെ , കൂടുതലും കുറവുമില്ല ... സഞ്ചിയുമെടുത്ത് നടന്നു ചെരുപ്പില്ലാത്തതു കൊണ്ട് കാലുകൾ മുമ്പോട്ടു നടക്കാൻ മടിച്ചു ... കടക്കാരൻ ഗോവിന്ദേട്ടൻ സാധനങ്ങൾ തരുമോ എന്തോ തോനെ കായ് കൊടുക്കാനുണ്ട് ഒരാഴ്ചയായിട്ട് പണിയില്ല കടം പറയുന്നത് അയാൾക്ക് ഇഷ്ടമല്ല. വെറുതെ തരുന്നത് പോലെ കായ് കിട്ടുമ്പോ കൃത്യം കൊടുക്കും എന്നാലും അയാള് ചീത്ത വിളിക്കും , എല്ലാരും നിക്കുമ്പോ .. രാജന് ദേഷ്യം തിളച്ചു പൊന്തി സാധനങ്ങള് തന്നാ മതിയായിരുന്നു ഇല്ലെങ്കി പട്ടിണിയാകും ഒന്ന...