കോഴിയും പരുന്തും

 

ഒരു കോഴി തൻറെ   കുഞ്ഞുങ്ങളുമായി പറമ്പിലൂടെ കൊത്തിപ്പെറുക്കി നടക്കുകയായിരുന്നു.  പെട്ടെന്നാണ് ഒരു പരുന്ത് കോഴിക്കുഞ്ഞുങ്ങളെ റാഞ്ചുവാനായി പറന്നടുത്തത്. അപകടം മനസ്സിലാക്കിയ  കോഴിയമ്മ പരുന്തിനെ തലങ്ങും വിലങ്ങും കൊത്തി. അപ്രതീക്ഷിതമായ ആക്രമണത്തിൽ പരുന്തിന് പിടിച്ചു നിൽക്കാനായില്ല.

ഒരുവിധം രക്ഷപെട്ട പരുന്ത് ഒരു വൃക്ഷക്കൊമ്പിൽ പറന്നിരുന്നു  ഇതെല്ലാം കണ്ടുകൊണ്ട്  ഒരു കാക്ക വൃക്ഷത്തിൽ  തൊട്ടടുത്ത കൊമ്പിൽ ഇരിക്കുന്നുണ്ടായിരുന്നു

കാക്കയും പരുന്തും പണ്ടേ ചെറിയ ശത്രുത ഉള്ളവരാണല്ലോ.. 

കാക്ക  കിട്ടിയ അവസരം ഉപയോഗിക്കുവാൻ തീരുമാനിച്ചു.

പരുന്തിനെ കളിയാക്കികൊണ്ട് കാക്ക ചോദിച്ചു ശക്തിമാനായ താങ്കൾ ഒരു കോഴിയുടെ മുമ്പിൽ തോറ്റുപോയല്ലോ ?

അപ്പോൾ പരുന്തു പറഞ്ഞു എനിക്ക് നഷപ്പെട്ടത് ഒരു നേരത്തെ ആഹാരം മാത്രമാണ്. എന്നെ തോൽപ്പിക്കുവാൻ  കഴിഞ്ഞില്ലായിരുന്നു എങ്കിൽ കോഴിക്ക് ഒരു കുഞ്ഞിനെ നഷപ്പെടുമായിരുന്നു .

കോഴി  തൻറെ കുഞ്ഞിൻറെ   ജീവനു വേണ്ടിയാണു പൊരുതിയത്.  ഞാൻ ഒരു നേരത്തെ ആഹാരത്തിനു വേണ്ടിയും

ഇതും പറഞ്ഞു പരുന്തു പറന്നു പോയി.



Comments

Post a Comment


Popular posts from this blog

കള്ളൻ ഭാസ്കരൻ

അവകാശികൾ