തസ്രാക്ക്
പാലക്കാട് നഗരത്തിൽ നിന്നും തസ്രാക്കിലേക്ക് യാത്ര തിരിക്കുമ്പോൾ ചിന്തിച്ചിരുന്നില്ല ഇത്ര മനോഹരമായ പരിഷ്കാരങ്ങളേതുമില്ലാത്ത ഒരു പച്ച പട്ടു വിരിച്ച ഒരു മനോഹരമായ ഗ്രാമത്തിലേക്കാകും ചെന്നെത്തുക എന്ന്
നീണ്ട ടാറിയിട്ട റോഡിൻറെ അരികിലൂടെ പോകുന്ന
കനാലിൽ മലമ്പുഴ അണക്കെട്ടിൽ നിന്നും വരുന്ന വെള്ളം ഒഴുകിയെത്തുന്നുണ്ടായിരുന്നു.
റോഡിൽ നിന്നും ഇടത്തോട്ടു തിരിഞ്ഞു ഞങ്ങൾ തസ്രാക്കിലേക്ക്പ്രവേശിച്ചു
വീതി കുറഞ്ഞ ടാറിട്ട റോഡിൻറെ ഇരു വശവും ചെറിയ വീടുകളും ചെറിയ കടകളും ഉണ്ട്
നഗരത്തിന്റെ
പരിഷ്കാരങ്ങളേതുമില്ലാത്ത പശുവിനെയും ആടിനെയും വളർത്തിയും കൂലിപ്പണിയെടുത്തും , വയലിൽ ഞാറു നട്ടും ജീവിക്കുന്ന ഒരുപറ്റം
മനുഷ്യർ സ്നേഹത്തോടെയും സഹോദര്യത്തോടെയും
സന്തോഷത്തോടെയും ജിവിക്കുന്ന മനോഹരമായ ഒരു ഗ്രാമം തെന്നെയാണിത്
അതുകൊണ്ടുതന്നെയായിരിക്കും ഇവിടുത്തെ കാറ്റിന് പോലും ഇത്ര ശാന്തതയും ഊഷ്മളതയും
കുറച്ചു ദൂരം മുന്നോട്ടു ചെന്നപ്പോൾ റോഡിൻറെ ഇടതു വശത്തായി ഒരു പെട്ടിക്കടയും വലതുവശത്തായി ഒ വി വിജയൻ സ്മാരകം എന്ന ബോർഡോടു കൂടിയ കവാടവും കണ്ടു.
കാർ കവാടത്തിനുള്ളിലൂടെ
കടത്തി പാർക് ചെയ്തു.
കാറിൽ നിന്നും
പുറത്തിറങ്ങിയ ഞങ്ങൾ ചുറ്റിനും കണ്ണോടിച്ചു മൂന്നു വശവും വയലിനാൽ ചുറ്റപ്പെട്ട
മനോഹരമായ സ്ഥലം
എന്തോരു ശാന്തതയാണിവിടെ..
ഒ വി വിജയൻ എന്ന കഥാകാരൻറെ മുഖത്തെ ശാന്തത അദ്ദേഹത്തിന് ഇവിടെ നിന്ന് കിട്ടിയതാകാം
അല്ലെങ്കിൽ ഈ ഗ്രാമം അദ്ദേഹത്തിൽ നിന്നും
കടം കൊണ്ടതാകാം
പച്ചപ്പുല്ലു പാകിയ മുറ്റത്തിന് നടുവിലായി വെള്ള
പെയിന്റടിച്ച ഒരു ഇരുനില കെട്ടിടം കാണാം
ഞങ്ങൾ കെട്ടിടത്തിനകത്തു കടന്ന്നു
കെട്ടിടത്തിനകത്ത് ഒരു സ്ക്രീൻ കാണുന്നുണ്ട് . ഇവിടെ എല്ലാ
ദിവസവും പതിനൊന്നു മണിക്ക് ഓ വി വിജയനെ കുറിച്ചുള്ള ഒരു
ഡോക്യൂമെന്ററി പ്രദർശിപ്പിക്കുന്നുണ്ട് . ചുറ്റുമുള്ള ചുവരിൽ പല കാലങ്ങളിൽ ആയി
വലുതും ചെറുതുമായ ഒരുപാടു ചിത്രങ്ങൾ കാണാം. ഒരു ആര്ട്ട്
ഗാലറി തന്നെയുണ്ടിവിടെ
പച്ച പുതച്ച വയൽ നിരന്നു കിടക്കുകയാണ് പ്രകൃതിക്ക് ഇങ്ങനെയും അണിഞ്ഞൊരുങ്ങാൻ കഴിയും എന്ന്
കാണിച്ചു തരികയാണ് തസ്രാക് . വയൽ വരമ്പുകളിൽ തെങ്ങുകളും ഉയർന്നു നിൽക്കുന്ന വലിയ കരിമ്പനകളും
കാണാം
മുറ്റത്തിന്റെ
ഒരു വശത്തായി കല്ലിൽ കൊത്തിയ ചെറിയ ചെറിയ രൂപങ്ങൾ കാണാം . ഒ വി വിജയൻറെ ഖസാക്കിന്റെ
ഇതിഹാസം എന്ന നോവലിലെ കഥാപാത്രങ്ങളെ ഇവിടെ കൊത്തുപണികളാൽ സൃഷ്ടിച്ചിരിക്കുന്നു.
കൂട്ടാടൻ പൂശാരിയും, അപ്പുക്കിളിയും, മൈമുനയും ഒക്കെ
ഉണ്ടിവിടെ
ഒ വി വിജയൻ
കഥയെഴുതുന്ന സമയത്തു താമസിച്ചിരുന്ന ഞാറ്റടി എന്ന് പറയുന്ന വീടും അത് പോലെ തന്നെ
സംരക്ഷിച്ചു പോരുന്നു.
ഞാറ്റടി എന്ന
പേര് വരുവാൻ കാരണം പണ്ടുകാലത്തെ വിത്ത് സൂക്ഷിച്ചു വെക്കുവാൻ ഉപയോഗിച്ചിരുന്ന
വീടായിരുന്നു ഇത്
തന്റെ സഹോദരിക്ക്
തസ്രാക്കിലെ വിദ്യാലയത്തിൽ അദ്ധ്യാപിക ആയി ജോലികിട്ടിയപ്പോൾ കൂട്ടിനായി വന്നതാണ്
കഥാകാരൻ ഇവിടെ. ആ വരവ് മലയാളത്തിന്
നൽകിയത് എക്കാലത്തെയും മനോഹരമായ ഒരു ലോകോത്തര നോവൽ ആണ്. തന്റെ
ചുറ്റിനും ജീവിക്കുന്ന പച്ചയായ
മനുഷ്യരുടെ ജീവിതത്തെ ഒപ്പിയെടുക്കുകയാണ് കഥാകാരൻ ചെയ്തത് . എഴുതി പൂർത്തിയാക്കിയ ഈ കഥ പന്ത്രണ്ടു വർഷത്തിന് ശേഷം ആണ് ഒരു നോവൽ ആയി
പ്രസദ്ധീകരിക്കപ്പെടുന്നത്. വൈകി വന്നതുകൊണ്ടാകാം
ഈ നോവൽ ഇത്ര മോനോഹരമായി മാറിയത്
തസ്രാക്കിനോട്
വിട പറഞ്ഞു ഞങ്ങൾ തിരിച്ചു പോരുമ്പോൾ
വീശിയടിക്കുന്ന വയൽക്കാറ്റിൽ കരിമ്പനകൾ ഇളകിയാടുന്നുണ്ടായിരുന്നു
ഒരു മനോഹരമായ
സായാഹ്നം തന്നതിന് തസ്രാക്കിനോട് നന്ദി പറഞ്ഞു കൊണ്ട് ഞങ്ങൾ മടങ്ങി
Good
ReplyDeleteGood
ReplyDeleteGood
ReplyDeleteExcellent
ReplyDelete