കള്ളൻ ഭാസ്കരൻ
സമയം രാത്രി ഒൻപതു മണി ആയിക്കാണും
കൂരാക്കൂരിരുട്ട് . നാട്ടുവഴിയിലൂടെ ഒരാൾ നടന്നു
വരുന്നുണ്ട്
ഇരുട്ടിനേക്കാൾ കറുപ്പാണ് അയാൾക്ക്. കള്ളൻ
ഭാസ്കരൻ ആണ് കയ്യിൽ അത്യാവശ്യം വലിപ്പമുള്ള
ഒരു ഉരുളിയുണ്ട്. കവലയിൽ പോയി തിരിച്ചു വരുമ്പോൾ രാവുണ്ണി നായരുടെ വീടിന്റെ
പിന്നാപുറത്തു ഇരിക്കുന്നു . ചുറ്റും ഒന്ന് കണ്ണോടിച്ചു ആരും ഇല്ല പട്ടിയില്ലാത്തതു
കൊണ്ട് പണി എളുപ്പമായി
ഉരുളിയും കയ്യിലെടുത്തു തിരക്കിൽ നടന്നു ഇടവഴി ആയതു കൊണ്ടും ആൾക്കാർ കുറവുള്ള സ്ഥലം ആയതുകൊണ്ടും കൊണ്ടും ആരും കണ്ടില്ല
പണി പറ്റിച്ചോ ദൈവമേ... ഭാസ്കരൻ ഞെട്ടി ... ഉരുളി അടുത്ത പൊന്ത കാട്ടിലേക്കിട്ടു എന്നിട്ടു ചപ്പിട്ടു മൂടി എന്നിട്ടു പുറകോട്ടു ഓടി അപ്പോൾ ഇടതു വശത്തു നിന്നും ഒരു പന്തം കൂടി വന്നു തുടങ്ങി
വീടിനു മുമ്പിലെത്തിയപ്പോൾ അനന്തേട്ടന്റെ കസേരയിലിരിക്കുന്നു
എന്താ പറ്റിയെ ?
ഭാസ്കരൻ ചോദിച്ചു
എന്തോ കടിച്ചു
നിലവിളിച്ചു കൊണ്ട് അനന്തേട്ടന്റെ ഭാര്യ പറഞ്ഞു
വെള്ളമെടുക്ക്
ഭാസ്കരൻ വിളിച്ചുപറഞ്ഞു
ആനന്ദേട്ടനെ കസേരയിലിരുത്തി.
എവിടെയാ കടിച്ചെ?
ഇവിടെ ..
അനന്തേട്ടൻ വലത്തേ കാലിന്റെ ഉപ്പൂറ്റിയിലേക്ക് വിരൽചൂണ്ടി
ആദ്യം മുറ്റത്തു കിടന്ന പാളയെടുത്തു കീറി മുട്ടിനു മുകളിലായി നന്നായി വരിഞ്ഞു മുറുക്കി കെട്ടി
അപ്പോഴേക്കും പന്തങ്ങൾ മുറ്റത്തെത്തി
കൃഷ്ണനും മാധവേട്ടനും ഹുസൈനും വർഗീസും….
എന്താ പറ്റിയെ?
വിഷം തീണ്ടിയതാ ഭാസ്കരൻ പറഞ്ഞു
മാധവേട്ട മുറിവ് കഴുക് ഞാൻ വണ്ടി വിളിക്കാം
മാധവന്റെ കയ്യിലിരുന്ന പന്ത് വാങ്ങിക്കൊണ്ടു ഭാസ്കരൻ പറഞ്ഞു
കൃഷ്ണാ വാ ...
അതും പറഞ്ഞു ഭാസ്കരൻ ഓടി
പുറകെ കൃഷ്ണനും
ഒന്നര മൈൽ അപ്പുറത്താണ് ചാണ്ടി ചേട്ടന്റെ വീട്
അയാൾക്കു മാത്രമേ ആ പ്രദേശത്തു ജീപ്പുള്ളു
ഭാസ്കരനറിയാം താൻ ഒറ്റക്ക് ചെന്നാൽ ചാണ്ടി ചേട്ടൻ വരില്ല
ഒന്നര മൈൽ ഓടിയും നടന്നും ചാണ്ടി ചേട്ടന്റെ വീടെത്തി
ചേട്ടാ .. ഭാസ്കരൻ ഉറക്കെ വിളിച്ചു
ആദ്യം വിളി കേട്ടത് പട്ടിയാണ്
പുറകെ ചാണ്ടിച്ചേട്ടൻ ഇറങ്ങി വന്നു
എന്താ പറ്റിയെ തൊമ്മിച്ചേട്ടൻ ചോദിച്ചു
മാധവേട്ടന് വിഷം തീണ്ടി ..
കിതച്ചു കൊണ്ട് ഭാസ്കരൻ പറഞ്ഞു
ഭാഗ്യം... പട്ടി കൂട്ടിലാണ്
എടീ ... ഇവർക്കു വെള്ളം കൊടുക്ക്
അകത്തേക്ക് നോക്കി ചാണ്ടിച്ചേട്ടൻ വിളിച്ചു പറഞ്ഞു
എന്നിട്ടു മുറുക്കാൻ പാത്രമെടുത്തു വെച്ചു ,,
മുറുക്കാൻ ഉള്ള വട്ടം കൂട്ടലാണ്
ഭാസ്കരൻ പല്ലിറുമ്മി...
മിണ്ടാൻ പറ്റില്ല ..
ഈ പ്രദേശത്തു വേറെ വണ്ടിയില്ല ..
ഒരു ജീവൻ അപകടത്തിലാണ്
മുറുക്കി കഴിഞ്ഞു തൊമ്മിച്ചേട്ടൻ വണ്ടിയെടുത്തു
ഭാസ്കരനും കൃഷണറും പുറകിൽ കയറി
വണ്ടി സ്റ്റാർട്ട് ആക്കി കഴിഞ്ഞാൽ ചാണ്ടി ചേട്ടൻ കത്തിച്ചു വിടും
ഭാസ്കരനും കൃഷ്ണനെയും മുകളിലുള്ള കമ്പിയിൽ പിടിച്ചിരുന്നു
പോകുന്ന വഴിയിൽ ചാണ്ടിച്ചേട്ടൻ ചോദിച്ചു
പാമ്പിനെ കണ്ടോ ?
ഇല്ല പല്ലു നന്നായി പതിഞ്ഞിട്ടുണ്ട് ... മുറ്റത്തുംന്നാ
ചാണ്ടിച്ചേട്ടൻ മൂളി
ജീപ്പ് എത്തുമ്പോഴേക്കും അവർ മാധവേട്ടൻ കസേരയും
ഇരുത്തി താഴെ എത്തിച്ചു
എവിടേക്കാണ് പോകേണ്ടതു എന്ന് ചാണ്ടിച്ചേട്ടൻ ചോദിച്ചില്ല .
വണ്ടി മുന്നോട്ടെടുത്തു
ഇനി ഇരുപതു മൈൽ ഓടണം കട്ടാങ്ങൽ എത്തണം അവിടെയാണ് വിഷഹാരി ഉള്ളത്
കടി കൊണ്ട ആൾക്ക് ദോഷമാവും
പരിഭ്രമം കൂടിയാൽ രക്തയോട്ടം കൂടും അത് അപകടം ആണ്
ചേടത്തിയുടെ അടുത്ത് എത്തിപ്പെട്ടാൽ പിന്നെ പേടിക്കണ്ട
രക്ഷപെടാൻ എന്തെകിലും മാർഗ്ഗമുണ്ടെങ്കിൽ ചേട്ടത്തി രക്ഷപ്പെടുത്തും
വിഷഹാരി ഒരു സ്ത്രീ ആണ് പാരമ്പര്യ വൈദ്യൻ ആണ്
ചേടത്തിയുടെ പേരൊന്നും ആർക്കും അറിയത്തില്ല എല്ലാവരാലും സ്നേഹത്തോടെ ചേട്ടത്തി എന്ന് വിളിക്കും
അവരുടെ ഭർത്താവ് നേരത്തെ മരിച്ചു പോയി. മക്കൾ ഇല്ല
ചേട്ടത്തി തിരിഞ്ഞു നടന്നു
പുറകെ ഞങ്ങളും
മുറിവ് കണ്ടാൽ ചേട്ടത്തിക്കു അറിയാം ഏതു പാമ്പാണെന്ന് പോലും
കുടിച്ചോ
ആനന്ദേട്ടന് ഗ്ലാസ് നീട്ടികൊണ്ടു ചേട്ടത്തി പറഞ്ഞു
അനന്തേട്ടൻ ഒറ്റ വലിക്കു ഗ്ലാസ് കാലിയാക്കി തല കുടഞ്ഞു
വല്ലാത്ത കയ്പ്പും പുളിപ്പും ആണത്രേ മരുന്നിന്
അവർ പിന്നെയും അകത്തക്ക് പോയി
ചേട്ടത്തി അങ്ങനെ ആണ് കൂടുതലായി സംസാരിക്കില്ല
നാം കൂടുതൽ വിവരിച്ചാൽ ചീത്ത വിളിക്കും
എന്നാൽ പിന്നെ മരുന്നും കൊടുത്തുകൂടായിരുന്നോ? എന്തിനാ എന്തിനാ കൊണ്ടുവന്നെ ?
അത് കൊണ്ട് ആരും ഒന്നും മിണ്ടില്ല
കുടിച്ചോ .. ചേട്ടത്തിപറഞ്ഞു
അനന്തേട്ടൻ അതും കുടിച്ചു ഗ്ലാസ് സ്റ്റൂളിൽ വെച്ചു
അതും പറഞ്ഞു ചേട്ടത്തി അകത്തേക്ക് പോയി
മാധവേട്ടൻ പോക്കറ്റിൽ നിന്നും അമ്പതു രൂപയെടുത്ത് സ്റ്റൂളിൽ വെച്ചു
ഞങ്ങൾ ഇറങ്ങി. ഞങ്ങൾക്കറിയാം ചേട്ടത്തി ഇറങ്ങി വരില്ല എന്ന്
ആ സമയത്തു ചേട്ടത്തി അകത്തിരുന്നു രോഗിക്ക് വേണ്ടി പ്രാത്ഥിക്കുകയാണത്രെ
തെക്കേ തൊടിയിലെ രാമനെ വിഷം തീണ്ടിയ കാര്യം
റബ്ബർ തോട്ടത്തിൽ നിന്നും പുല്ലു പറിച്ചു കെട്ടാക്കി വെച്ച് എല്ലാവരും തിരിച്ചു പോരുവാൻ തുടങ്ങുകയായിരുന്നു രാമനും, രാമന്റെ അമ്മയും തന്റെ അമ്മയും കൂടി.
പുല്ലു പിടിച്ചു തലയിലേക്ക് കൊടുക്കുവാൻ വേണ്ടി തുടങ്ങുകയായിരുന്നു
പുല്ലു പൊക്കിയപ്പോൾ അതിനടിയിൽ പാമ്പുണ്ടായിരുന്നു രാമനെ പാമ്പ് കൊത്തി.
രാമൻ നിലവിളിച്ചു കൊണ്ട് പറഞ്ഞു അമ്മേ എന്നെയെന്തോ കടിച്ചു. നോക്കിയപ്പോൾ രാമന്റെ കാലിന് നിന്നും രക്ത ഒഴിക്കുന്നു. കടിച്ച പാമ്പ് മുൻപോട്ട് ഇഴഞ്ഞു പോകുന്നത് കണ്ടു എന്നിട്ടു അതൊരു പുല്ലിൽ കടിച്ചു പിടിച്ചു മലർന്നു കിടന്നത്രെ. പുളവൻ പാമ്പു എന്ന് വിളിക്കുന്ന ഒരു പാമ്പായിരുന്നു അത്
പാമ്പു അവിടെ കിടന്നൊടെ കൊല്ലരുത്.... വിഷഹാരി പറഞ്ഞു
നേരത്തോട് നേരമായപ്പോൾ രാമൻ മരിച്ചു. ഏകദേശത്തെ ആ സമയത്തു പാമ്പും ചത്തു
വണ്ടിക്കൂലി ചോദിച്ചില്ല
അതങ്ങനെ ആണ് എപ്പോഴെങ്കിലും വീട്ടിൽ എത്തിച്ചു കൊടുത്താൽ മതി
മാധവേട്ടൻ വിളിച്ചു ഭാസ്കരാ നീ പോകല്ലേ
ഇന്ന് നമുക്ക് ശിവരാത്രി ആക്കാം
എല്ലാവരും ഉറക്കെ ചിരിച്ചു
അവർക്കറിയാം ഉറങ്ങാതിരിക്കാൻ ഏറ്റവും കഴിവുള്ളവൻ ഭാസ്കരൻ ആണെന്ന്
കൃഷ്ണാ… പെട്രോമാക്സ് കത്തിക്ക്... മാധവേട്ടൻ പറഞ്ഞു
പെട്രോമാക്സ് കത്തിച്ചപ്പോൾ അവിടം മുഴുൻ വെട്ടം നിറഞ്ഞു
പതിവില്ലാത്ത വെട്ടം കണ്ടപ്പോൾ
ഇയ്യാംപാറ്റകൾ വെട്ടത്തിലേക്കു ഓടിയെത്തി
എല്ലാവരും കൂടി ചീട്ടുകളി തുടങ്ങി...
അപ്പോഴും ഉരുളി പൊന്തക്കാട്ടിൽ അനാഥമായി കിടക്കുകയായിരുന്നു
ഇനി ഇന്ന് നടക്കില്ല ഭാസ്കരൻ മനസ്സിൽ പറഞ്ഞു ....
അനന്തേട്ടൻ പയറു മണി പോലെ നില്കുന്നത് കണ്ടിട്ടാണ്
എല്ലാവരും രാവിലെ പല വഴിക്കു പിരിഞ്ഞത്
രാത്രി പന്ത്രണ്ടു മണിയായപ്പോൾ ഭാസ്കരൻ പൊന്തക്കാട്ടിലെത്തി
ഉരുളിയുമെടുത്തു നടന്നു.
അറുത്ത കൈക്ക് ഉപ്പു തേക്കാത്തവനാ നായര്
അയാൾ വേറെ ഉരുളി വാങ്ങട്ടെ. എനിക്ക് ഒരാഴ്ച അരി വാങ്ങാം ഭാസ്കരൻ
മനസ്സിൽ ഓർത്തുകൊണ്ടു നടന്നു
ഒരു ദിവസം സെക്കന്റ് ഷോ സിനിമ കഴിഞ്ഞു വരുമ്പോൾ
ചെട്ടിയാരുടെ വീടിനു പുറകിൽ ഒരു
ചെമ്പിരിക്കുന്നു
പലരുടെയും ആധാരം വാങ്ങി വെച്ച് പൈസ കൊടുക്കും പകൊള്ളപലിശ കൊടുത്തു മുടിയുമ്പോൾ
ഉടമയാൽ നിന്നും തഞ്ചത്തിൽ സ്വത്തു
സ്വന്തമാക്കും. ഒരുപാടു പേരുടെ ശാപമുണ്ട് അയാളുടെ തലയിൽ
നിറയെ തവിടും വെള്ളവും പതുക്കെ മറച്ചുകളഞ്ഞു കുറച്ചവിടെ
ഒഴിച്ച് ബാക്കി കുറച്ചു താഴെയും ചെമ്പെടുത്തു തലയിൽ വെച്ച് ഒറ്റ നടത്തം
ചെട്ടിയാരുടെ വീട് കഴിഞ്ഞാൽ വലിയ റബ്ബർ എസ്റ്റേറ്റ് ആണ് ബോംബെ മാർവാടികളുടെ മുവ്വായിരത്തോളം ഏക്കർ വരുന്ന വലിയ എസ്റ്റേറ്റ് രാത്രിയായാൽ ഒരു മനുഷ്യൻ ഉണ്ടാവില്ല. രാത്രിയായാൽ ആരും ആ വഴി സഞ്ചരിക്കില്ല പേടിയാണ് . എസ്റ്റേറ്റിന്റെ ഒരുവശം പുഴയാണ് .ഇരുട്ടിൽഅങ്ങനെ പുഴ ഒഴുകും നിശബ്ദമായി
രണ്ടു മൈലോളം താഴെ പുഴയുടെ അരികിലായാണ് ഭാസ്കരന്റെ വീട് ഭാസ്കരൻ നേരെ പുഴയിലേക്കിറങ്ങി പുഴയിൽ ചെമ്പിട്ടു അതിലിരുന്നു താഴേക്ക് ഒഴുകിപോയി ഭാസ്കരന്റെ വീടും കഴിഞ്ജ് ചെമ്പ് താഴേക്ക് ഒഴുകിക്കൊണ്ടിരുന്നു
ഒരുപാടു താഴെ എവിടെയോ ഭാസ്കരന് ഒരു ഇടപാടുകാരൻ
ഉണ്ട് ചെമ്പു അവിടെയെത്തിക്കണം. ഭാസ്കരൻ
താഴേക്ക് തുഴഞ്ഞുപോയി
ഉച്ചയായപ്പോൾ വീടിനു മുമ്പിൽ പോലീസ്
ഭാസ്കരൻ ഇറങ്ങിച്ചെന്നു.
പിടി വീണു….
ഭാസ്കരൻ മനസ്സിൽ പറഞ്ഞു
ഏന്തിയേ സാറെ ?
മറുപടി ഭാസ്കരന്റെ മുഖമടച്ചുള്ള ഒരടിയായിരുന്നു
മുന്നിൽ മുഴുവൻ ഇരുട്ട്. ഭാസ്കരന് കറങ്ങി താഴെ വീണു
വീട് മുഴുവൻ അവർ അരിച്ചു പെറുക്കി
തോണ്ടി കിട്ടിയില്ല
പക്ഷെ ഭാസ്കരൻ അവർ ജീപ്പിൽ എടുത്തിട്ടു
എന്നിട്ടു ഓടിച്ചുപോയി.
അന്ന് ഭാസ്കരന് കണക്കിന് കിട്ടി പക്ഷെ ഭാസ്കരൻ
ഉറച്ചു നിന്നു
ഞാൻ ചെമ്പു എടുത്തിട്ടില്ല സാറേ
ചെട്ടിയാർ കണക്കിന് സൽകരിച്ചിട്ടുണ്ട്
കിട്ടുന്ന അടിയുടെ ശക്തിയിൽ നിന്നും ഭാസ്കരന് അത് മനസിലായി
പിറ്റേ ദിവസം തെളിവെടുപ്പിനായി ഭാസ്കരനെ ചെട്ടിയാരുടെ വീട്ടിൽ എത്തിച്ചു
എസ്റ്റേറ്റ് വഴി വരുമ്പോൾ വണ്ടി ചെട്ടിയാരുടെ വീട്ടിലേക്കു എത്തില്ല
അര കിലോമീറ്റർ റബർ തോട്ടത്തിലൂടെ നടക്കണം അപ്പോഴേക്കും കള്ളനെ കാണാൻ നാട്ടുകാർ കുറച്ചുപേർ എത്തി
തോട്ടത്തിന്റെ ഒരു വശം പുഴയാണ്. പുഴയുടെ അരികിലൂടെ നടക്കുകയാണ് ജീപ്പിൽ
നിന്നിറങ്ങിയപ്പോൾ കോണ്സ്റ്റബിൾ
വിലങ്ങിടാൻ തുടങ്ങി എസ ഐ പറഞ്ഞു വേണ്ടെടോ ഈ എലുമ്പൻ എങ്ങോട്ടു പോകാൻ ആണ് . നടന്നു
കുറച്ചു മുന്നോട്ടെത്തി
പെട്ടെന്ന് ഭാസ്കരൻ പുഴയെ ലക്ഷ്യമാക്കി ഓടി പുറകെ പോലീസും.
പൊങ്ങി നിന്ന ഈറ്റക്കാടിനു മുകളിലൂ ഭാസ്കരൻ പുഴയിലേക്ക് ചാടി
ആളെ ചുഴി അതിലേക്ക് വലിച്ചെടുക്കും. ചുഴി എങ്ങോട്ടാണ് പോകുന്നതെന്നറിയില്ല
പിന്നെ പുഴയിലെവിടെയെങ്കിലും മൂന്ന് നാല് കഴിയുമ്പോൾ ശവം പൊങ്ങും.
നാളുകൾ കഴിഞ്ഞു ഭാസ്കരന്റെ ബോഡി പൊങ്ങിയില്ല
നാട്ടുകാർ അടക്കം പറഞ്ഞു
ബോഡി എവിടെയെങ്കിലും കുടുങ്ങി കാണും
ചീഞ്ഞപ്പോൾ മീനുകൾ തിന്നുകാണും
വേരിനിടയിലാണെങ്കിൽ പൊങ്ങില്ല
മാധവേട്ടൻ ആരോടെന്നില്ലാതെ പറഞ്ഞു.
കള്ളൻ ആണെങ്കിലും വലിയ ശല്യമൊന്നും ഇല്ലായിരുന്നു.
അനന്തനെ വിഷം തീണ്ടിയപ്പോൾ ആദ്യം എത്തിയത് അവനായിരുന്നു
ഓൻ ഉള്ളവന്റെയല്ലേ എടുത്തിട്ടുള്ളു ?
ഒരാളുടെ പോലും പിച്ചച്ചട്ടിയിൽ കയ്യിട്ടിട്ടില്ല
കള്ളനാണെങ്കിലും ഓൻ നല്ലവനായിരുന്നു
കാലം കഴിഞ്ഞപ്പോൾ നാട്ടുകാർ അത് മറക്കുകയൂം
ചെയ്തു
കെ എസ് ആർ ടി സി ബസിനാണ് യാത്ര വഴിക്കു ബസ്സ് ഭക്ഷണം കഴിക്കുവാനായി നിർത്തി
മാധവേട്ടനും ഇറങ്ങി കഴിച്ചു ഭക്ഷണം കൊണ്ടുവന്ന ആളെ എവിടോയോ ഒരു പരിചയം ഓർത്തിട്ടു കിട്ടുന്നില്ല . തോന്നിയതായിരിക്കും മാധവേട്ടൻ കഴിച്ചിറങ്ങി അപ്പോൾ പുറകിൽ നിന്നും ഒരു വിളി
മാധവേട്ടാ ....
ആ സപ്ലയർ
മാധവേട്ടാ ഞാൻ ഭാസ്കരൻ ആണ്
മാധവേട്ടൻ ഞെട്ടിപ്പോയി
മാധവേട്ടൻറെ ശരീരം വിറക്കാൻ തുടങ്ങീ
മാധവേട്ടൻ അടുത്ത് കണ്ട കസേരയിൽ ഇരുന്നു
അപ്പൊ അന്ന് നീ പുഴയിൽ ....
മാധവേട്ടൻ നിർത്തി
ഞാൻ പിടിച്ചു നില്കും
ഞാൻ ആ പുഴയിലേക്ക് വന്നു ഒറ്റ ചാട്ടമാ …
എന്റെ കണ്ണീര് മറ്റാരും
കാണാതിരിക്കാനാ പുഴയിൽ ചാടുന്നത്
പക്ഷെ ശ്വാസം വിടാതെ കിടന്നു
ശ്വാസം വിട്ടുപോയാൽ മരിക്കും
കുറെ താഴെ കൊണ്ടുപോയി എന്നെ തള്ളിയിട്ടു പുഴ
എന്നെ
കൊല്ലാൻ മനസുണ്ടായിക്കാനില്ല
എന്റെ സങ്കടങ്ങളും സന്തോഷങ്ങളും ഒക്കെ ഞാൻ ആ പുഴയോടാ പറയാറ്
ഭാസ്കരൻ തുടർന്നു
ഈ ഹോട്ടലിൽ ജോലിക്കു കയറിയിട്ട് ഇപ്പൊ മൂന്ന് വര്ഷായി
അത് കൊണ്ടാ ...
ആരോടും പറയരുത് എന്നെ ഇവിടെ കണ്ട കാര്യം....
ഞാൻ ഇവിടെ ഭാസ്കരനാ .... മാധവേട്ടാ .."കള്ളൻ ഭാസ്കരൻ "അല്ല
മാധവേട്ടൻ പറഞ്ഞു
ഞാൻ പറയില്ല ഭാസ്കരാ
ഞാനല്ലാതെ മറ്റാരും ഇതറിയില്ല
നാട്ടിൽ നീ മരിച്ചു പോയി കഴിഞ്ഞു
അത് അങ്ങനെ തന്നെ ഇരിക്കട്ടെ
നിന്റെ മനസിലെ നന്മയാണ് ഭാസ്കര നിനക്ക് ജീവൻ തിരിച്ചു തന്നത്
മറ്റുള്ളവരെ വിധിക്കാൻ നമ്മളാര്
മുകളിലുള്ളവൻ വിധിക്കട്ടെ
മാധവേട്ടൻ ബസിൽ കയറി
മാധവേട്ടൻ ചിരിച്ചു....
ബസ് അകന്നു പോകുമ്പോഴും ഭാസ്കരൻ റോഡിൽ നിൽക്കുന്നുണ്ടായിരുന്നു....
Very good
ReplyDeleteനന്നായിട്ടുണ്ട്
ReplyDeleteSuper great effort.continue.one more novelist emerged.
ReplyDelete